വെ​ള്ളാ​പ്പ​ള്ളി യുടെ “യോഗം ” എ​ട്ടാം ​വ​ട്ട​വും ഭരിക്കും

 
ചേ​ര്‍​ത്ത​ല: എ​സ്എ​ന്‍​ഡി​പി യോ​ഗ​ത്തി​നു കീ​ഴി​ലു​ള്ള എ​സ്എ​ന്‍ ട്ര​സ്റ്റി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പാ​ന​ലി​ന് വി​ജ​യം. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തു​ട​ർ​ച്ച​യാ​യ എ​ട്ടാം​വ​ട്ട​വും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ വി​ജ​യി​ച്ചു. അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഡോ.​എം​എ​ൻ സോ​മ​നെ ചെ​യ​ർ​മാ​നാ​യും ജി. ​ജ​യ​ദേ​വ​നെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

21 വ​ര്‍​ഷ​മാ​യി ട്ര​സ്റ്റി​ന്‍റെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ് വെ​ള്ളാ​പ്പ​ള്ളി. മൂ​ന്നു വ​ര്‍​ഷ​മാ​ണ് ട്ര​സ്റ്റ് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി. ട്ര​സ്റ്റി​ല്‍ ആ​ജീ​വ​നാ​ന്ത പ്ര​തി​നി​ധി​ക​ളും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളു​മു​ള്‍​പ്പെ​ടെ 1601 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!