Trending Now

‘പ്രകൃതിയുമായി ഒന്നിക്കുവാൻ ഒത്തുചേരൂ’

പ്രകൃതിയുമായി ഒന്നിക്കുവാൻ ഒത്തുചേരൂ’എന്ന ആഹ്വാനത്തോടെ 2017ലെ ലോക പരിസ്ഥിതിദിനം ആചരിക്കാൻ വനം വകുപ്പ്‌ വിപുലമായ ഒരുക്കങ്ങൾ നടത്തുന്നു. വിദ്യാർഥികൾ, യുവജനങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, മതസ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, മാധ്യമ സ്ഥാപനങ്ങൾ, തദ്ദേശ ഭരണസ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ 72 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൃക്ഷാവരണം ഉയർന്നതായിക്കണ്ട സംസഥാനങ്ങളിൽ രണ്ടാമത്തേതാണ്‌ കേരളം. ഇത്‌ മുൻനിർത്തിയാണ്‌ ഈ വരുന്ന ജൂൺ അഞ്ചിന്‌ 72 ലക്ഷം വൃക്ഷത്തൈകൾ നടുക എന്ന ലക്ഷ്യത്തിലേക്ക്‌ വനം വകുപ്പ്‌ ചുവടുവയ്ക്കുന്നത്‌. ജലസ്രോതസുകളുടെ സംരക്ഷണം, പ്ലാസ്റ്റിക്‌ നിർമ്മാർജ്ജനം, മാലിന്യ സംസ്ക്കരണം തുടങ്ങിയ വകുപ്പിന്റെ പ്രവർത്തനങ്ങൾ സർക്കാരിന്റെ നവകേരള മിഷന്റെ ഭാഗമായ ഹരിതകേരളം മിഷന്‌ ഊർജ്ജം നൽകുന്നതാണ്‌.
ഈ വർഷം സൗജന്യമായിട്ടാണ്‌ തൈകൾ വിതരണം ചെയ്യുന്നത്‌. വനംവകുപ്പിന്റെ 200 നഴ്സറികളിൽ തയ്യാറാക്കിയ വൃക്ഷത്തൈകൾ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുവാനാണുദ്ദേശിക്കുന്നത്‌. കുടുംബശ്രീയിൽ നിന്നും ലഭ്യമാക്കുന്ന തൈകളും പ്രാദേശികമായി വിതരണം ചെയ്യും.
ജില്ലകളിലെ സാമൂഹ്യവനവത്ക്കരണ വിഭാഗത്തിന്റെ കീഴിലുള്ള നെഴ്സറികളിൽ തൈകൾ ലഭിക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!