ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം സപ്ലിമെന്ററി പ്രവേശനം: അപേക്ഷാ സമർപ്പണം ഇന്നു (ജൂലൈ 2) മുതൽ

konnivartha.com: ഹയർ സെക്കൻഡറി (വൊക്കേഷണൽ) മുഖ്യഅലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് ജൂലൈ രണ്ടു മുതൽ നാലിന് വൈകിട്ട് നാലു മണിവരെ അപേക്ഷിക്കാം.   മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാം. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. ഹയർസെക്കൻഡറി തലത്തിലെ എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിതമായ 48 കോഴ്സുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്‌കൂളിലെയോ, തൊട്ടടുത്ത സർക്കാർ / എയ്ഡഡ് ഹയർസെക്കൻഡറി (വൊക്കേഷണൽ) സ്‌കൂളുകളിലെയോ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. www.vhseportal.kerala.gov.in ൽ കാൻഡിഡേറ്റ് ലോഗിൻ നിർമിച്ച ശേഷം ലോഗിൻ ചെയ്ത് അപേക്ഷാസമർപ്പണം പൂർത്തിയാക്കാം. മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ച കുട്ടികൾ അപേക്ഷ പുതുക്കുന്നതിന് കാൻഡിഡേറ്റ്…

Read More

ഹയർ സെക്കൻഡറി (വൊക്കേഷണൽ) പ്രവേശനം; അപേക്ഷ ജൂൺ 2 മുതൽ 9 വരെ

  ഹയർ സെക്കൻഡറി (വൊക്കേഷണൽ) ഒന്നാംവർഷ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം ജൂൺ രണ്ടിന് ആരംഭിച്ച് 9ന് അവസാനിക്കും. ജൂൺ 13ന് ട്രയൽ അലോട്ട്മെന്റും ജൂൺ 19ന് ആദ്യ അലോട്ട്മെന്റും നടക്കും. മുഖ്യ അലോട്ട്മെന്റ് ജൂലൈ ഒന്നിന് അവസാനിപ്പിച്ച് ജൂലൈ അഞ്ചിന് ക്ലാസ് തുടങ്ങും. അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്കൂളിലെയോ തൊട്ടടുത്ത സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി (വൊക്കേഷണൽ) സ്കൂളിലെയോ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം.  www.admission.dge.kerala.gov.in ൽ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് Apply Online എന്ന ലിങ്കിലൂടെ നേരിട്ടും അപേക്ഷ സമർപ്പിക്കാം. എയ്ഡഡ് ഹയർസെക്കൻഡറി (വൊക്കേഷണൽ) സ്കൂളുകളിലെ മാനേജ്മെന്റ് ക്വോട്ട (20 ശതമാനം സീറ്റുകൾ) പ്രവേശനം അതത് മാനേജ്മെന്റുകളാണ് നടത്തുന്നത്. അതിനായി അതത് സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന പ്രത്യേക അപേക്ഷ പൂരിപ്പിച്ച് നൽകണം.

Read More

ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലം 25ന്

KONNIVARTHA.COM: 2023 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 25ന് ഉച്ചകഴിഞ്ഞു മൂന്നിനു സെക്രട്ടേറിയറ്റ് പി.ആർ. ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും.   ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലു മുതൽ PRD Live, SAPHALAM 2023, iExaMS-Kerala എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലും www.prd.kerala.gov.in, www.results.kerala.gov.in, www.examresults.kerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.

Read More