സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങള്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പാലിച്ച് ജനകീയമായി സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. കോവിഡും, പ്രളയവും മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ ചടങ്ങുകള്‍ മാത്രമായാണ് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചത്. അതില്‍ നിന്നും വ്യത്യസ്തമായി പൂര്‍ണനിറവിലും മേന്മയോടും ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒരുക്കണം. അതിനായി എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം ഉണ്ടാകണം. ഓരോ വകുപ്പ് തലത്തില്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള സേവനപരിപാടികള്‍ സംഘടിപ്പിക്കണം. എല്ലാ വീടുകളിലേക്കും സ്വാതന്ത്ര്യത്തിന്റെ അന്തഃസത്ത എത്തിക്കുകയെന്നതാകണം ഈ ആഘോഷത്തിന്റെ പൊരുള്‍. ജില്ലയിലെ എല്ലാ സര്‍ക്കാരുദ്യോഗസ്ഥരും സ്വന്തം വീടുകളില്‍ 13 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ പതാക പാറിപ്പിക്കണം. ഇത് നാമമാത്രമായ രീതിയില്‍ ഒതുക്കാതെ സ്വാതന്ത്ര്യത്തിന്റെ ആവിഷ്കാരം എന്താണെന്ന് ജനങ്ങളെ ചിന്തിപ്പിക്കുന്ന തരത്തിലുള്ള…
Read More