ബെന്നു ഛിന്നഗ്രഹത്തിൽ ജീവന്‍റെ ചേരുവകൾ ; നാസ

  ഭൂമിയിൽ നിന്ന്‌ എട്ടു കോടി കിലോമീറ്റർ അകലെയുള്ള ഒരു ഛിന്നഗ്രഹമാണ് ബെന്നു. നാസയുടെ ഒറിജിൻസ്, സ്പെക്ട്രൽ ഇൻ്റർപ്രെറ്റേഷൻ, റിസോഴ്സ് ഐഡൻ്റിഫിക്കേഷൻ, സെക്യൂരിറ്റി-റെഗോലിത്ത് എക്സ്പ്ലോറർ (OSIRIS-REx) എന്ന ബഹിരാകാശ പേടകം വഴി ​ഗ്രഹത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചപ്പോളാണ് ജീവൻ നിലനിന്നതിന്റെ തെളിവുകൾ ലഭിച്ചത്. 2016ലാണ് നാസ ഒസിരിസ്‌ റെക്‌സ്‌ ദൗത്യപേടകം വിക്ഷേപിച്ചത്. 2023 സെപ്‌തംബർ 24ന് പേടകം ബെന്നുവിൽ നിന്നുള്ള പാറയും പൊടികളുമായി മടങ്ങി എത്തി. ജീവന്റെ ചേരുവയായ 20 അമിനോ ആസിഡുകളിൽ 14 എണ്ണം സാമ്പിളുകളിൽ കണ്ടെത്തി. കൂടാതെ ഉപ്പുവെള്ളത്തിൻ്റെ അംശങ്ങളും ഇതിൽ കണ്ടെത്തുകയുണ്ടായി. ആയിരക്കണക്കിന്‌ വർഷങ്ങളിലെ ബാഷ്‌പീകരണ പ്രക്രിയയിലൂടെ രൂപപ്പെട്ട ഉപ്പുകല്ല്‌, ചുണ്ണാമ്പുകല്ല്‌ തുടങ്ങിയവയുടെ സാന്നിധ്യവും തിരിച്ചറിയാനായി. ഭൂമിയിൽ ജീവന്റെ ചേരുവകൾ എത്തിയത്‌ ഛിന്നഗ്രഹങ്ങളിൽനിന്നാണെന്നാണ്‌ ശാസ്‌ത്ര നിഗമനം. ജീവന്റെ രസതന്ത്രത്തിലേക്ക്‌ വലിയ വാതായനമാണ്‌ ഒസിരിസ്‌ റെക്‌സ്‌ ദൗത്യം തുറന്നു നൽകിയിരിക്കുന്നതെന്ന്‌ നാസ അസോസിയേറ്റ്‌…

Read More