സൈബർ ദിനത്തിൽ ബോധവൽക്കരണക്ലാസ്സ്‌  നടത്തി

  konnivartha.com : യോദ്ധാവ്ലഹരി വിരുദ്ധ ക്യാമ്പയിന്റെ ആറന്മുള സ്റ്റേഷൻ തല ഉദ്ഘാടനവും, ദേശീയ സൈബർ ദിനത്തിനോടനുബന്ധിച്ചുള്ള സൈബർ ബോധവൽക്കരണ ക്ലാസ്സുംനടന്നു. പുന്നയ്ക്കാട്, മലയിൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു. ആറന്മുള പോലീസ് ഇൻസ്‌പെക്ടർ .സി.കെ.മനോജ് അധ്യക്ഷത വഹിച്ചു. പത്തനംതിട്ട സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.വി.രമേശ് കുമാർ, കുഴിക്കാല സി എം എസ് എച്ച് എസ്സ് എസ്സ് ഹെഡ് മാസ്റ്റർ ഷിബു ജോയ്, കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ പ്രൊഫ. ഷാജു.കെ.ജോൺ, സ്കൂൾ, കോളേജ് പി ടി എ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഫാദർ ആർ പി എബ്രഹാം, ലതാ മോൾ.കെ. തോമസ് എന്നിവർ ആശംസകൾ അർപ്പിക്കുകയും, ജനമൈത്രി സി ആർ ഓ സബ് ഇൻസ്പെക്ടർ ഹരീന്ദ്രൻ നായർ നന്ദി പറയുകയും ചെയ്തു. തുടർന്ന് ഇടപ്പരിയാരം…

Read More