konnivartha.com: ‘പെലാജിക് വഹൂ’ എന്ന പേരില്‍ അത്യാധുനിക കമ്മീഷനിംഗ് സേവന-ദൗത്യ കപ്പല്‍ (സിഎസ്ഒവി) നിർമാണത്തിന് കൊച്ചി കപ്പല്‍നിര്‍മാണ ശാലയില്‍ (സിഎസ്എൽ) തുടക്കമായി. സൈപ്രസ് ആസ്ഥാനമായ പെലാജിക് പാർട്ണേഴ്സിന്റെ പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡിനായി നിർമിക്കുന്ന രണ്ടാമത്തെ കപ്പലാണിത്. കപ്പലില്‍ നിർമാണത്തിന് പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡ് സിഇഒ ആന്ദ്രെ ഗ്രോനെവെൽഡ് കീൽ സ്ഥാപിച്ചു. പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡ് സിടിഒ പ്രദീപ് രഞ്ജൻ, കൊച്ചി കപ്പല്‍നിര്‍മാണശാല ആസൂത്രണ – പദ്ധതിനിര്‍വഹണ വിഭാഗം ചീഫ് ജനറൽ മാനേജർ ഷിറാസ് വി പി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡിന്റെ സൈറ്റ് സംഘത്തിനൊപ്പം കൊച്ചി കപ്പല്‍നിര്‍മാണശാലയിലെയും ഡിഎൻവി ക്ലാസിഫിക്കേഷൻ സൊസൈറ്റിയിലെയും മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് പങ്കാളികളും കൊച്ചി കപ്പല്‍ശാലയില്‍ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു. ഭാവിയിൽ മെഥനോൾ ഇന്ധനം ഉപയോഗിക്കാനാവശ്യമായ സജ്ജീകരണങ്ങള്‍ കപ്പലില്‍ നടത്തിയിട്ടുണ്ട്. ഈ സവിശേഷതകൾ…
Read More