സെന്‍റ് തോമസ് ദേവാലയത്തില്‍ തിരുനാൾ ജൂൺ 28–മുതല്‍ ജൂലൈ 8–വരെ

    സെബാസ്റ്റ്യൻ ആൻ്റണി konnivartha.com/ ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിൽ ഭാരതത്തിന്റെ അപ്പസ്‌തോലനും, വിശ്വാസത്തിന്റെ പിതാവും, ഇടവക മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ, അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍, ജൂൺ 28 – മുതല്‍ ജൂലൈ 7 – വരെ സംയുക്തമായി കൊണ്ടാടുന്നതായി ഇടവക വികാരി ഫാ. ആൻ്റണി പുല്ലുകാട്ട് സേവ്യർ അറിയിച്ചു. തിരുനാളിനു ആരംഭം കുറിച്ചുള്ള കൊടികയറ്റം ജൂൺ ഇരുപത്തി എട്ടിന് വെള്ളിയാഴ്ച വെകീട്ട് 7.15 -ന് വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനക്കും തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിക്കും ശേഷം നടത്തപ്പെടും. ദിവ്യബലിക്ക് ഇടവക വികാരി റവ.ഫാ. ആൻ്റണി പുല്ലുകാട്ട് സേവ്യർ മുഖ്യകാര്‍മ്മികത്വം വഹിക്കും. എല്ലാ പിതാക്കന്മാർക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ നടക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. പ്രാർത്ഥന ചടങ്ങുകൾക്ക് സെൻറ്. തോമസ് വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം…

Read More