സുബലാപാര്‍ക്ക് ശുചീകരണം നടത്തി

  പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ സുബലാ പാര്‍ക്കിന്റെ ശുചീകരണ പ്രവര്‍ത്തനം പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ റ്റി.സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്.ദിലീപ്, ജൂനിയര്‍ സൂപ്രണ്ട് അജിത്.ആര്‍.പ്രസാദ്, റിസര്‍ച്ച് അസിസ്റ്റന്റ് സോനു ജോണ്‍ എന്നിവരും എല്ലാ ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസര്‍മാരും ശുചീകരണ പ്രവര്‍ത്തനത്തിന് നേത്യത്വം നല്‍കി. ജില്ലയിലെ വകുപ്പിന്റെ ജീവനക്കാര്‍, പ്രമോട്ടര്‍മാര്‍, അക്രഡിറ്റഡ് എഞ്ചിനീയര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, നഗരസഭ ജീവനക്കാര്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

Read More