സിയാല്‍ മാതൃകയില്‍ കര്‍ഷകര്‍ക്ക് പങ്കാളിത്തമുള്ള കമ്പനി ജനുവരിയോടെ യാഥാര്‍ഥ്യമാകും : മന്ത്രി പി. പ്രസാദ്

റാന്നിക്കായി പ്രത്യേക സമഗ്ര കാര്‍ഷിക പദ്ധതി രൂപീകരിക്കും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാല്‍) മാതൃകയില്‍ സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് പങ്കാളിത്തത്തോടെയുള്ള കാപ്കോ എന്ന കമ്പനി ജനുവരിയോടെ യാഥാര്‍ഥ്യമാകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകര്‍ വിളയിച്ചെടുക്കുന്ന വിളയില്‍ നിന്ന് ഉണ്ടാക്കുന്ന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ മെച്ചം കര്‍ഷകന് ലഭിക്കുന്നില്ല. ഈ അവസ്ഥക്ക് മാറ്റം വരുത്താനാണ് കര്‍ഷകന് കൂടി പങ്കാളിത്തമുള്ള കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് വരുന്നത്. കമ്പനി യാഥാര്‍ഥ്യമാകുമ്പോള്‍ അത് മുഖേന ഓരോ മൂല്യവര്‍ധിത ഉത്പന്നം വില്‍ക്കുമ്പോഴും അതിന്റെ ലാഭം കര്‍ഷകന് കൂടി ലഭിക്കും. ഓരോ കൃഷിഭവനും ഒരു മൂല്യവര്‍ധിത ഉല്‍പ്പന്നം നിര്‍മിക്കണം. എങ്കിലേ കൃഷി ഉപജീവനമാക്കിയവര്‍ക്ക് അന്തസായി ജീവിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവുകയുള്ളൂ. മികച്ച കാര്‍ഷികസംസ്‌കാരത്തിന്റെ വേരുകളുള്ള റാന്നി മണ്ഡലത്തിലെ കര്‍ഷകര്‍ക്കായി ഒരു…

Read More