ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്തും ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖും രാജി വെച്ചു.സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. ബംഗാളി നടി ഉന്നയിച്ച ആരോപണം വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.ആരോപണം ഉന്നയിച്ച നടി പാലേരി മാണിക്യം പാതിരാക്കൊലപാതകത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യമല്ലാത്തത് കൊണ്ടാണ് അവരെ പരിഗണിക്കാതിരുന്നതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ രഞ്ജിത്ത് ആരോപണം നിഷേധിച്ചിരുന്നു. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നായിരുന്നു രഞ്ജിത്തിന്റെ വാദം. “തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ്റെയും രണ്ട് സഹായികളുടെയും സാന്നിധ്യത്തിൽ ഞാൻ നടിയുമായി സംവദിച്ചു. രാമകൃഷ്ണൻ നടിയോട് കഥ പറഞ്ഞതോടെ അവർ ആവേശത്തിലായി. അവർക്ക് ഏത് കഥാപാത്രം നൽകണം എന്ന കാര്യത്തിൽ എനിക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നു,” രഞ്ജിത്ത് പറഞ്ഞു.ആരോപണങ്ങൾ ഉയർന്നെങ്കിലും വെറും ആരോപണത്തിൻ്റെ പേരിൽ കേസെടുക്കില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ കഴഞ്ഞ ദിവസം മാധ്യമങ്ങളോട്…
Read More