konnivartha.com: ബി.എസ്.എൻ.എൽ(BSNL)ൻ്റെ മൊബൈൽ കണക്റ്റിവിറ്റി സേവനങ്ങൾ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരിൻ്റെ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പും(DoP) ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും(BSNL) തമ്മിൽ ന്യൂഡൽഹിയിൽ വെച്ച് ധാരണാപത്രത്തിൽ ഒപ്പുവച്ചു. തപാൽ വകുപ്പ് ജനറൽ മാനേജർ (സിറ്റിസൺ സെൻട്രിക് സർവീസസ് ആൻഡ് ആർ.ബി) മനീഷ ബൻസാൽ ബാദലും, ബി.എസ്.എൻ.എൽ പ്രിൻസിപ്പൽ ജനറൽ മാനേജർ (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്-കൺസ്യൂമർ മൊബിലിറ്റി) ദീപക് ഗാർഗുമാണ് ധാരണാപത്രത്തിൽ ഔദ്യോഗികമായി ഒപ്പുവെച്ചത്. ഈ കരാർ പ്രകാരം, രാജ്യത്തുടനീളം ബി.എസ്.എൻ.എൽ സിം കാർഡുകളുടേയും മൊബൈൽ റീചാർജ്ജ് സേവനങ്ങളുടേയും വില്പനയ്ക്കായി തപാൽ വകുപ്പ് 1.65 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളുടെ സമാനതകളില്ലാത്ത തപാൽ ശൃംഖല പ്രയോജനപ്പെടുത്തും. ഇന്ത്യയിലെ മിക്കവാറും എല്ലാ ഗ്രാമങ്ങളേയും പട്ടണങ്ങളേയും സ്പർശിക്കുന്ന ഇന്ത്യാ പോസ്റ്റിൻ്റെ വിശാലമായ വ്യാപ്തി നഗര, ഗ്രാമ പ്രദേശങ്ങളിൽ ബി.എസ്.എൻ.എൽ ൻ്റെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിന് ശക്തമായ മാധ്യമമായി…
Read More