konnivartha.com: സംസ്ഥാനത്ത് സാമ്പത്തികത്തട്ടിപ്പില്‍ പെട്ടവര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ഇടപെടലിലൂടെ പണം തിരികെ നല്‍കിത്തുടങ്ങി.ഇ.ഡി. കണ്ടുകെട്ടിയ പ്രതികളുടെ സ്വത്തില്‍നിന്നാണ് പണം തിരികെ നല്‍കുന്നത്. തിരുവനന്തപുരത്തെ കാരക്കോണം സി.എസ്.ഐ. മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. സീറ്റിനായി പണം നല്കി വഞ്ചിക്കപ്പെട്ടവര്‍ക്ക് ഇത്തരത്തില്‍ ആദ്യമായി പണം മടക്കിക്കിട്ടി.ആറു കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് 89.75 ലക്ഷം രൂപ ഇ.ഡി. കൊച്ചി ഓഫീസില്‍ കൈമാറി. ഈറോഡ് സ്വദേശി തമിഴ് അരശ്, കാരക്കോണം സ്വദേശി സ്റ്റാന്‍ലി രാജ്, കുളത്തൂപ്പുഴ സ്വദേശി രാജന് പ്രസാദ്, നാഗര്‍കോവില്‍ സ്വദേശികളായ പോള്‍ സെല്‍വരാജ്, ഇങ്കു ദാസ്, അര്യനാട് സ്വദേശി പ്രിയ ജെറാള്‍ഡ് എന്നിവര്‍ക്കാണ് പണം മടക്കിക്കിട്ടിയത്. കേരളത്തില്‍ ആദ്യമായാണ് ഇ.ഡി.യുടെ ഇത്തരത്തിലുള്ള നടപടി.കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശനം വാഗ്ദാനംചെയ്ത് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍നിന്ന് ഏഴുകോടിയിലധികം രൂപയാണ് വാങ്ങിയത്. 14 മലയാളികള്‍ ഉള്‍പ്പെടെ 24 പേരായിരുന്നു പരാതിക്കാര്‍.കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന്റെ നേതൃത്വത്തില്‍…
Read More