സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ : മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങളിലൂടെ

  konnivartha.com: 2023 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിംഗ് നടത്താനുള്ള സൗകര്യം ലഭിക്കും. അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി മസ്റ്ററിംഗ് നടത്തുന്ന ഗുണഭോക്താക്കള്‍ 30 രൂപ ഫീസ് അടയ്ക്കണം. കിടപ്പു രോഗികളുടെ വീട്ടിലെത്തി അക്ഷയ സംരംഭകര്‍ മസ്റ്ററിംഗ് നടത്തുന്നതിന് 50 രൂപയുമാണ് ഫീസ്. ശയ്യാവലംബരായ ആളുകളുടെ വിശദാംശങ്ങള്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ അക്ഷയ കേന്ദ്രങ്ങളില്‍ നല്‍കുന്നതിന്റെ അടിസ്ഥാനത്തിലുള്ള ലിസ്റ്റ് പ്രകാരമാണ് വീടുകളിലെത്തി അക്ഷയ സംരംഭകര്‍ മസ്റ്ററിംഗ് നടത്തുക.

Read More