konnivartha.com: സാമൂഹികനീതി വകുപ്പ്, ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ്, ഓര്‍ഫനേജ് അസോസിയേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ റാന്നി പ്രത്യാശ ഭവനില്‍ സംഘടിപ്പിച്ച മദര്‍ തെരേസ ദിനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. മാനവസ്നേഹത്തിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും പ്രതീകമാണ് മദര്‍ തെരേസ. മദര്‍ തെരേസയുടെ പാത പിന്തുടര്ന്ന് സാമൂഹിക സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മാതൃകാപരവും പ്രശംസ അര്‍ഹിക്കുന്നവയുമാണെന്ന് അദ്ദേഹം പറഞ്ഞു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി അധ്യക്ഷയായി. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ജെ. ഷംലാബീഗം, ഫാ തോമസ് കോശി പനച്ചമൂട്ടില്‍ , റവ.ബര്‍സ്കീപ്പറമ്പാന്‍, പാസ്റ്റര്‍ ജേക്കബ് ജോസഫ്, സോമശേഖരന്‍ നായര്‍, ഫാ. വര്‍ഗീസ് കെ മാത്യു, അജിത് ഏണസ്റ്റ് എഡ്വേര്‍ഡ്, രാജേഷ് തിരുവല്ല, സതീഷ് തങ്കച്ചന്, ക്ഷേമസ്ഥാപന മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
Read More