സാംബവ മഹാസഭ കോന്നി യൂണിയൻ വാർഷിക സമ്മേളനം നടന്നു

  konnivartha.com: തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട രാഷ്ട്രീയ  നേതാക്കന്മാരെ സംവരണ സീറ്റുകളിൽ മാത്രം ഒതുക്കാതെ ജനറൽ സീറ്റുകളിൽ മത്സരിപ്പിക്കാൻ രാഷ്ട്രീയപ്പാർട്ടികൾ തയ്യാറാകണമെന്ന് സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി.സാംബവ മഹാസഭ കോന്നി യൂണിയൻ വാർഷിക സമ്മേളനം കോന്നി പ്രിയദർശിനി ഹാളിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നുഅദ്ദേഹം. സംവരണത്തിനപ്പുറം പല സ്ഥാനങ്ങളിലും ഇവർക്ക്അർഹമായ പ്രാതിനിധ്യമോപരിഗണനയോ ലഭിക്കുന്നില്ല.ഇത് പരിഹരിക്കാൻ പ്രബുദ്ധ കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ തയ്യാറാകണം. ആധുനിക കാലഘട്ടത്തിൽ പട്ടികജാതി വിഭാഗങ്ങൾക്ക് നേരെയുള്ള ജാതി പീഡനങ്ങളും അക്രമങ്ങളും വർദ്ധിച്ചു വരികയാണന്നും അദ്ദേഹം ചൂണ്ടികാട്ടി. സാംബവ മഹാസഭ കോന്നി യൂണിയൻ വൈസ് പ്രസിഡൻറ് ശശി നാരായണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് പി. കെ .ശശി,സംസ്ഥാന ട്രഷറർ ഇ. എസ്. ഭാസ്കരൻ,യൂണിയൻ സെക്രട്ടറി ഡി മനോജ് കുമാർ,ട്രഷർ എം. കെ .സുനിൽകുമാർ, ജില്ലാ പഞ്ചായത്തംഗംറോബിൻ പീറ്റർ,യൂണിയൻ ജോയിൻ സെക്രട്ടറി…

Read More

സാംബവ മഹാസഭ കോന്നി യൂണിയന്‍റെ നേതൃത്വത്തിൽ ആസ്ഥാന മന്ദിരം നിര്‍മ്മിക്കും

വിഷൻ 2020 രണ്ടാം ഘട്ട പദ്ധതിയുമായി സാംബവ മഹാസഭ konnivartha.com : സാംബവ മഹാസഭ കോന്നി യൂണിയന്‍റെ നേതൃത്വത്തിൽ വിഷൻ 2020 രണ്ടാം ഘട്ടപദ്ധതിയുടെ ഉദ്ഘാടനം സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി നിർവ്വഹിച്ചു.കോന്നി വെള്ളപ്പാറയിൽ കോന്നി യൂണിയന്‍റെ  നേതൃത്വത്തിൽ നിർമ്മിക്കുന്ന യൂണിയൻ ആസ്ഥാന മന്ദിരത്തിന്‍റെ ബ്രാഷർ പ്രകാശനവും നടന്നു. യൂണിയന്‍റെ  നേതൃത്വത്തിൽ ശാഖകളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് വെള്ളപ്പാറയിൽ കണ്ടെത്തിയ സ്ഥലത്താണ്  ആസ്ഥാന മന്ദിരം നിർമ്മിക്കുക.  പഠന ഗവേഷണകേന്ദ്രം,ലൈബ്രറി,സംസ്ക്കാരിക നിലയം,എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കുന്നത്. യോഗത്തിൽ യൂണിയൻ പ്രസി :സി. കെ.ലാലു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഡി. മനോജ് കുമാർ . ഖജാൻജി . സുനിൽകുമാർ ,വൈസ്സ് പ്രസി : ശശി നാരായണൻ , ഭാരതി വിശ്വനാഥ് ജോ  സെക്ര :റെജി ചെമ്പന്നൂർ യുത്ത് : മുവ്മെൻന്റെ…

Read More