സഹകരണ ജീവനക്കാരുടെ ചികിത്സാ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു

  konnivartha.com: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് അംഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ വർധിപ്പിച്ചു. നിലവിൽ സഹായം അനുവദിക്കാതിരുന്ന ഒട്ടനവധി രോഗങ്ങൾക്ക് ചികിത്സാധനസഹായം ലഭിക്കുന്നതിനായി ബോർഡിന്റെ ചട്ടങ്ങൾ ഭേദഗതി വരുത്തിയിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് 14778 ജീവനക്കാർക്കായി 25,24,45,361 രൂപയുടെ സഹായം വിതരണം ചെയ്തതായി സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സേവനത്തിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരായ 290 പേർക്ക് 7,18,25000 രൂപ മരണാനന്തര ധനസഹായമായും ഈ കാലയളവിൽ അനുവദിച്ചു. സേവനത്തിൽ നിന്നും പിരിഞ്ഞുപോയ 5445 ജീവനക്കാർക്ക് ബോർഡിലേക്ക് അടച്ച വിഹിതം ഇനത്തിൽ 17,84,86,490 രൂപ തിരികെ നൽകുകയും അതോടൊപ്പം 10% ഇൻസെന്റിവായി 1,69,23,861 രൂപ നൽകുകയും ചെയ്തു. ഇക്കാലയളവിൽ 1479 ജീവനക്കാർക്കും അവരുടെ ആശ്രിതർക്കുമായി 9,03,10,000 രൂപ വിവിധ ചികിത്സാ ധനസഹായങ്ങളായി…

Read More