സര്‍വെ പൂര്‍ത്തിയായ ഭൂമിയുടെ കരം അടയ്ക്കാന്‍ നടപടി

കൂടല്‍ രാക്ഷസന്‍ പാറ: ടൂറിസം പദ്ധതി വരുന്നതോടെ കയ്യേറ്റക്കാര്‍ ഒഴിയും   konnivartha.com: സര്‍വെ നടപടികള്‍ പൂര്‍ത്തിയായ ഭൂമിയുടെ കരം അടയ്ക്കാന്‍ യാതൊരു തടസവും പാടില്ലെന്ന് റവന്യു മന്ത്രി കെ രാജന്‍. റവന്യു വകുപ്പ് വിഷന്‍ ആന്‍ഡ് മിഷന്‍ 2021-26 ന്റെ ഭാഗമായി തിരുവനന്തപുരം ഐ.എല്‍.ഡി.എം ല്‍ ചേര്‍ന്ന പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളുടെ നാലാമത് റവന്യു അസംബ്ലിയില്‍ എംഎല്‍എമാരുടെ അഭിപ്രായങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കയ്യേറ്റം ഒഴിപ്പിച്ച് കൂടല്‍ രാക്ഷസന്‍ പാറയിലെ റവന്യു ഭൂമി അളന്ന് സംരക്ഷിക്കണമെന്ന ആവശ്യത്തിന് ടൂറിസം പദ്ധതി വരുന്നതോടെ പരിഹാരമാകുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ മറുപടി നല്‍കി. സര്‍വെ പ്രകാരം ആധാരത്തില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ ഭൂമി ഉണ്ടെങ്കില്‍, അധികരിച്ച ഭൂമി സംബന്ധിച്ച് നിയമനിര്‍മാണം ആവശ്യമാണ്. എന്നാല്‍ കൈവശം ഉള്ള ഭൂമിയുടെ നികുതി വാങ്ങാതിരിക്കാന്‍ ഒരു തടസവും നിലനില്‍ക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അസംബ്ലിയില്‍…

Read More