ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആറന്മുള നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ സമഗ്ര അവലോകനം നടത്തി. മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി. ഏറ്റെടുത്ത റോഡ് നിര്‍മ്മാണം കരാറുകാര്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കാത്തത് മൂലം ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതില്‍ വീഴ്ച വരുത്തുന്ന കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശം നല്കി. പൈപ്പ് ലൈന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാകത്തത് മൂലം റോഡ് നിര്‍മ്മാണത്തിന് തടസം നേരിടുന്നതിനാല്‍ നിശ്ചിത ദിവസത്തിനുള്ളില്‍ പ്രവൃത്തികള്‍ തുടങ്ങാനും മന്ത്രി നിര്‍ദേശം നല്കി. മണ്ഡലത്തിലെ പി.ഡബ്യു.ഡി റോഡ്, ബില്‍ഡിംഗ്, എന്‍.എച്ച്, പാലം എന്നിവയും കെആര്‍എഫ്ബി, കെ.എസ്.ടി.പി, റോഡ് മെയിന്റനന്‍സ് പ്രവൃത്തികളുടെ അവലോകനമാണ് നടന്നത്. ആറന്മുള നിയോജക മണ്ഡലത്തിലെ എല്ലാ പദ്ധതികളുടെയും പ്രവര്ത്ത പുരോഗതി വിലയിരുത്തി. റോഡ് വിഭാഗത്തിന് കീഴില്‍…
Read More