konnivartha.com : കോന്നി – തണ്ണിത്തോട് പഞ്ചായത്തിലെ മലയോര പ്രദേശമായ അതുമ്പുംകുളം, വരിക്കാഞ്ഞലി, വലിയ മുരുപ്പ്, ആവോലിക്കുഴി, എലിമുള്ളുംപ്ലാക്കൽ പ്രദേശത്തെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി 2019 – 20 വാർഷിക പദ്ധതിയിൽ ബ്ലോക്ക് പഞ്ചായത്തിൻ്റെ കൂടി സഹായത്തോടുകൂടി പദ്ധതി ആവിഷ്ക്കരിക്കുകയും 28.50 ലക്ഷം രൂപ മോട്ടർ സ്ഥാപിക്കുന്നതിന് 2022 ൽ ജലവിഭവ വകുപ്പിന് തുക കൈമാറുകയും ചെയ്തു. ഈ തുകയ്ക്ക് പുതിയതായി ആവോലിക്കുഴി മേഖലയിലെ രണ്ട് ബൂസ്റ്റർ പമ്പ് ഹൗസിലേക്കുമായി രണ്ട് മോട്ടർ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ജല വിഭവ വകുപ്പ് വൈദ്യുതി ബോർഡിന് കണക്ഷൻ തുക അടയ്ക്കാതിരുന്നതിനാൽ മോട്ടർ പ്രവർത്തിപ്പിക്കുവാൻ കഴിയാതെ വന്നു. ജനുവരി മാസം കണക്ഷൻ തുക അടച്ചെങ്കിലും മോട്ടർ പ്രവർത്തിപ്പിക്കുന്നതിന് ജലവിഭവ വകുപ്പ് നടപടി സ്വീകരിക്കാതെ വന്നതിനെ തുടർന്ന് ഇന്ന് നടന്ന താലൂക്ക് വികസന സമിതിയിൽ അദ്ധ്യക്ഷ സ്ഥാനം വഹിച്ച ബ്ലോക്ക്…
Read More