സപ്ലൈകോയുടെ വടക്കേടത്തുകാവിലെ നവീകരിച്ച സൂപ്പര്‍മാര്‍ക്കറ്റ്മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  അടൂര്‍ മണ്ഡലത്തില്‍ മാര്‍ച്ച് മാസം സുഭിക്ഷ ഹോട്ടല്‍ ആരംഭിക്കും: ഡെപ്യൂട്ടി സ്പീക്കര്‍ അടൂര്‍ മണ്ഡലത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് മാസം സുഭിക്ഷ ഹോട്ടല്‍ ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സപ്ലൈകോയുടെ നവീകരിച്ച സൂപ്പര്‍മാര്‍ക്കറ്റ്വടക്കേടത്തുകാവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ സുഭിക്ഷ ഹോട്ടല്‍ ആരംഭിക്കും. പൊതുവിതരണ രംഗത്ത് മികച്ച പ്രവര്‍ത്തനമാണ് വകുപ്പ് നടത്തുന്നത്. കേരളത്തിലെ നിരന്തരമായ പ്രതിസന്ധികളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. സാധാരണ ജനങ്ങളിലേക്ക് ഏറ്റവും മെച്ചപ്പെട്ട സേവനം എത്തിക്കുന്ന വകുപ്പാണിതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ ആദ്യ വില്‍പ്പന നടത്തി. തുഷാര ഭവനില്‍ തങ്കമണി ആദ്യവില്‍പ്പന ഏറ്റുവാങ്ങി. കേരള സര്‍ക്കാര്‍ സബ്‌സിഡി നിരക്കിലൂടെ വിതരണം ചെയ്തു വരുന്ന അവശ്യ സാധനങ്ങള്‍…

Read More