സംസ്ഥാനത്ത് ലോക്ക്ഡൗൺ വീണ്ടും നീട്ടി കേരളത്തില്‍ ഇന്ന് 9313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു സംസ്ഥാനത്ത് ലോക്ക്ഡൗൺ വീണ്ടും നീട്ടി. ഈ മാസം 16 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്.നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും തുടരുമെന്ന് നിർദേശത്തിൽ പറയുന്നു. സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പരിഗണിക്കാനും തീരുമാനമായി. വെള്ളിയാഴ്ച്ച കൂടുതൽ കടകൾ തുറക്കാൻ അനുവദിച്ചേക്കും. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. കേരളത്തില്‍ ഇന്ന് 9313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2…
Read More