സംസ്ഥാനത്തെ എല്ലാ ആശുപത്രികളും രോഗീ സൗഹൃദമാക്കും:മന്ത്രി വീണാ ജോര്‍ജ്

  konnivartha.com: സംസ്ഥാനത്തെ എല്ലാ ആശുപത്രികളും രോഗീ സൗഹൃദമാക്കുകയാണ് സര്‍ക്കാരിന്റെ ആരോഗ്യനയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പുതിയ ഒ പി ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ രംഗങ്ങളില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ വലുതാണ്. ജില്ലയിലും പുതിയ ചുവടുവെയ്പ്പുകളാണ് നടക്കുന്നത്. നൂതന ചികിത്സ സംവിധാനങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാകണം. നിലവില്‍ സംസ്ഥാനത്തു 886 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുണ്ട്. 680 ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി.ആരോഗ്യ കേന്ദ്രങ്ങള്‍ ആശ്വാസ കേന്ദ്രങ്ങള്‍ ആയി മാറണം. ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഓരോ സാമൂഹിക ആരോഗ്യ കേന്ദ്രത്തെയും കുടുംബാരോഗ്യ കേന്ദ്രമാക്കും. കൃത്യമായ ചികിത്സാ രീതിയിലൂടെ ആരോഗ്യ സേവന മേഖല കൂടുതല്‍ മികവുറ്റതാകുമെന്നും ഇതിനോടാനുബന്ധിച്ച് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആറന്മുള, മെഴുവേലി, കുളനട പഞ്ചായത്തുകളിലെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടമുള്‍പ്പടെ ആറന്മുള…

Read More