ബാലസൗഹൃദ സംസ്ഥാനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പത്തനംതിട്ട ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ ഓമല്ലൂര്‍ അമ്പലം ജംഗ്ഷന് ഐമാലി ഈസ്റ്റിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാണ് കേരളം. ശിശുമരണ നിരക്ക് കുറഞ്ഞതും പോഷകാഹാരം കുറവ് ഇല്ലാത്തതും ആയ സംസ്ഥാനമെന്നും ഏത് രീതിയില്‍ നോക്കിയാലും കേരളത്തിന്റെ സാമൂഹിക പുരോഗതി മികച്ച രീതിയിലാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ബാലസൗഹൃദ കേരളം എന്ന ആശയത്തിലൂന്നിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യാതിഥി ആയ ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. സംസ്ഥാനത്ത് ഒരു കുട്ടി പോലും അനാഥന് ആകാന്‍ പാടില്ല. പല കാരണങ്ങള്‍ കൊണ്ടും കുട്ടികളെ ഉപേക്ഷിച്ച് പോകുന്നവര്‍ ഉണ്ട്. കുട്ടികള്‍ക്ക് ഒപ്പം കുറച്ച് സമയം ചെലവഴിക്കുന്നത് ഏറെ സന്തോഷം…
Read More