സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു

    കാർഷിക മേഖലയിലെ സമഗ്ര വളർച്ചയ്ക്ക് വിവിധ വിഭാഗങ്ങളിലായി സംഭാവന നൽകുന്നവർക്കുള്ള 2024ലെ സംസ്ഥാന കർഷക അവാർഡുകൾ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പ്രഖ്യാപിച്ചു. മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സി അച്യുതമേനോൻ അവാർഡിന് വയനാട് മീനങ്ങാടി ഗ്രാമപഞ്ചായത്ത് അർഹമായി. 10 ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച കൃഷിഭവന് നൽകുന്ന വി.വി രാഘവൻ സ്മാരക അവാർഡ് മലപ്പുറം താനാളൂർ കൃഷിഭവന് ലഭിച്ചു. 5 ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. കാർഷിക ഗവേഷണത്തിനുള്ള എം.എസ് സ്വാമിനാഥൻ അവാർഡ് കേരള കാർഷിക സർവകലാശാല കൊക്കോ ഗവേഷണ കേന്ദ്രം പ്രൊഫസറും മേധാവിയുമായ ഡോ. മിനിമോൾ ജെ.എസിനാണ്. പത്മശ്രീ കെ. വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ് പാലക്കാട് തുമ്പിടി കരിപ്പായി പാടശേഖര നെല്ലുൽപാദക സമിതിക്കാണ്. അബ്ബണ്ണൂർ ഊരും അടിച്ചിൽത്തൊട്ടി ഉന്നതിയും…

Read More