സംസ്ഥാന ഇ-ഗവേർണൻസ് അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു

  സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവഹണം ജനാധിപത്യ സംവിധാനത്തിലെ അടിസ്ഥാന തത്വമാണെന്നും അത് ഔദാര്യമല്ല ജനങ്ങളുടെ അവകാശമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ഇ-ഗവേർണൻസ് അവാർഡുകളുടെ വിതരണോദ്ഘാടനം തിരുവനന്തപുരം ഐ.എം.ജിയിൽ നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. എത്ര നല്ല നയങ്ങളും പരിപാടികളും അവ നടപ്പാക്കപ്പെടുന്നതിലെ പാളിച്ചകൾ കാരണം ലക്ഷ്യം കാണാതെ പോകാം. ഭരണനേതൃത്വവും ഔദ്യോഗിക സംവിധാനവും യോജിച്ചു പ്രവർത്തിക്കുമ്പോൾ മാത്രമേ ഏതൊരു പദ്ധതിയും വിജയപ്രാപ്തിയിലെത്തുകയുള്ളൂ. ഉദ്യോഗസ്ഥരുടെ അർപ്പണബോധവും ജനപക്ഷത്തുനിന്ന് ചിന്തിക്കാനുള്ള കഴിവും പദ്ധതികളുടെ വിജയത്തിന് ഒഴിച്ചുകൂടാനാകാത്തതാണ്. പക്ഷേ അത് മാത്രം പോരാ. സമൂഹത്തിന്റെ മാറിവരുന്ന പ്രതീക്ഷകൾക്കനുസ്യതമായി പ്രവർത്തിക്കണമെങ്കിൽ പഴയ രീതികൾ മാറ്റാനും കാര്യക്ഷമത ഉറപ്പുവരുത്താനും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വം നാം ഏറ്റെടുക്കണം. ഈ സദ്ഭരണലക്ഷ്യങ്ങൾ നേടണമെങ്കിൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി ഉപയോഗിക്കാൻ കൂടി ഏവരും ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരമ്പരാഗത ശൈലിയിൽ ചെയ്തുകൊണ്ടിരിക്കുന്ന ഓഫീസ് ജോലികൾ ഐടിയുടെ സഹായത്തോടെ ലഘൂകരിക്കാനും…

Read More