സർക്കാർ പ്രഖ്യാപിച്ച കർഫ്യൂ തുടരുകയാണ്. ഏപ്രിൽ നാല് തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത് konnivartha.com : ശ്രീലങ്കൻ കായിക യുവജനകാര്യ മന്ത്രിയും പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ മകനുമായ നമൽ രാജപക്സെ എല്ലാ വകുപ്പുകളിൽ നിന്നും രാജിവച്ചു. വോട്ടർമാർക്കും പാർട്ടി പ്രവർത്തകർക്കും നന്ദി പറഞ്ഞ അദ്ദേഹം രാജി പ്രസിഡന്റിനെ അറിയിച്ചതായും ഉടൻ പ്രാബല്യത്തിൽ വരുമെന്നും അറിയിച്ചു. നേരത്തെ മഹിന്ദ രാജപക്സെ രാജിവച്ചതായി റിപ്പോർട്ട് വന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് നിഷേധിച്ചു. സർക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഒഴികെ ശ്രീലങ്കയിലെ മുഴുവൻ കാബിനറ്റ് മന്ത്രിമാരും രാജിവച്ചു. രാജി സന്നദ്ധത അറിയിച്ചുകൊണ്ടുള്ള പൊതു കത്തിൽ എല്ലാവരും ഒപ്പുവച്ചതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിന് വഴിയൊരുങ്ങുകയാണ്. നിലവിൽ ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ പക്കലാണ് കത്തുള്ളത്.…
Read More