മന്ത്രവാദചികിത്സ: മലയാലപ്പുഴ  ‘വാസന്തിയമ്മമഠം’ അടിച്ചുതകര്‍ത്തു, ശോഭന പോലീസ് കസ്റ്റഡിയില്‍

  konnivartha.com : മലയാലപ്പുഴയിലെ മന്ത്രവാദ ചികിത്സാ കേന്ദ്രമായ ‘വാസന്തിയമ്മമഠം’ യുവജനസംഘടനകള്‍ അടിച്ചുതകര്‍ത്തു.ഇവിടെ മന്ത്രവാദചികിത്സ നടത്തുന്നതിനിടെ ഒരു കുട്ടി കുഴഞ്ഞുവീണതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഡി.വൈ.എഫ്‌.ഐ, കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കെട്ടിടത്തിന്റെ ചിലഭാഗങ്ങള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. വിളക്കുകളും മറ്റും തകര്‍ത്തിട്ടുണ്ട്. പിന്നീട് പോലീസെത്തി മന്ത്രവാദ ചികിത്സ നടത്തിയിരുന്ന വാസന്തിയെന്ന ശോഭനയേയും ഭര്‍ത്താവിനേയും കസ്റ്റഡിയിലെടുത്തു. മലയാലപ്പുഴ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പൊതീപാട് എന്ന സ്ഥലത്താണ് വാസന്തിയമ്മമഠം സ്ഥിതിചെയ്തിരുന്നത്. ആറ് വര്‍ഷത്തോളമായി ഇത് ഇവിടെ പ്രവര്‍ത്തിക്കുന്നു   മലയാലപ്പുഴയിലെ വാസന്തി മഠത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തിയ മന്ത്രവാദിനിയെ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തു. നാട്ടുകാർക്കിടയിലൂടെ വീടിന് പുറത്ത് ഇറക്കി നടത്തി കൊണ്ടുപോകണമെന്ന് നാട്ടുകാരും പ്രതിഷേധക്കാരും ആവശ്യപ്പെട്ടു. തുടർന്ന് പൊലീസ് മന്ത്രവാദിനിയെയും സഹായിയെയും നാട്ടുകാർക്കിടയിലൂടെയാണ് അറസ്റ്റ് ചെയ്‌ത്‌ കൊണ്ടുപോയത് കൂടുതൽ  ചോദ്യം ചെയ്യുമെന്ന്…

Read More