ശബരിമലയെ ദേശീയ തീർത്ഥാടനമാക്കാൻ പ്രധാനമന്ത്രി ഇടപെടണം

  konnivartha.com: ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായ ശബരിമലയിൽ തിരക്കിനിടയിൽ ഉണ്ടായ ഒന്നോ രണ്ടോ സംഭവങ്ങളെ പെരുപ്പിച്ചു കാട്ടി ശബരിമലയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്  ശബരിമലയുടെ പേരിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്വപ്ന പദ്ധതികളായ നിർദ്ദിഷ്ട ശബരി റെയിൽവേ,ശബരിമല വിമാനത്താവളം എന്നിവയുടെ ശോഭ കുറയ്ക്കാനെ ഉപകരിക്കുവെന്ന് ഹിൽ ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ (ഹിൽഡെഫ് )ജനറൽ സെക്രട്ടറി അജി ബി. റാന്നി കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അയ്യപ്പഭക്തന്മാരുടെ യാത്രാസൗകര്യത്തിനും മലയോര പ്രദേശത്തിന്റെ സമഗ്ര വികസനത്തിന്ഉതങ്ങുന്നതുംമായ ശബരി പാത എന്ന സ്വപ്‌ന പദ്ധതി മലയോര നിവാസികളുടെ നീണ്ട ഇരുപത്തിയാറ് വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ്. അങ്കമാലിമുതല്‍ എരുമേലിവരെ 14 സ്റ്റേഷനുള്ള പദ്ധതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സജീവമായ ഇടപെടലുകളാല്‍ മുന്നോട്ട് പോകുന്നുണ്ട്. ഓരോ വർഷവും മുന്‍വര്‍ഷങ്ങളേക്കാളേറെ തീർത്ഥാടകരാണ് ശബരിമലയിൽ എത്തുന്നത്കൊണ്ട് തന്നെ സർക്കാരിന്റെ അതീവ…

Read More