ശബരിമലയിൽ തീർഥാടകനും ദേവസ്വം ഗാർഡും കുഴഞ്ഞുവീണ് മരിച്ചു

  പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള മല കയറ്റത്തിനിടെ ഒരു തീർഥാടകനും മരക്കൂട്ടത്ത് നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ താൽക്കാലിക ദേവസ്വം ഗാർഡും കുഴഞ്ഞുവീണ് മരിച്ചു. മരക്കൂട്ടത്ത് താൽക്കാലിക ദേവസ്വം ഗാർഡായി ജോലിചെയ്യുന്ന കൊല്ലം ചെപ്ര സ്വദേശി ഗോപകുമാർ (60) ജോലി കഴിഞ്ഞ് സന്നിധാനത്തേക്കു മടങ്ങവേ മരക്കൂട്ടത്തിനു സമീപം കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻ പമ്പാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കർണാടക രാമനഗർ സ്വദേശി പ്രജ്വൽ (20) ഷെഡ് നമ്പർ അഞ്ചിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മരണപ്പെട്ടവരുടെ ഭൗതികശരീരം സ്വദേശത്ത് എത്തിക്കാനുള്ള ചെലവ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വഹിക്കും

Read More