എട്ടാം തവണയും ഭക്തിഗാനസുധ സമര്‍പ്പിച്ച് കാട്ടൂര്‍ ഹരി കുമാറും സംഘവും എട്ടാം തവണയും ശബരിമല അയ്യപ്പ സന്നിധിയില്‍ ഭക്തിഗാനസുധ സമര്‍പ്പിച്ച് കാട്ടൂര്‍ ഹരി കുമാറും സംഘവും. ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന ഭക്തിഗാനസുധ സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി. നാട്ടരാഗത്തില്‍ മഹാഗണപതി എന്ന് തുടങ്ങുന്ന കീര്‍ത്തനം പാടി തുടങ്ങിയ ഭക്തിഗാനസുധ രണ്ടരമണിക്കൂറോളം നീണ്ടു. കോഴഞ്ചേരി കാട്ടൂര്‍ സ്വദേശിയും അടൂര്‍ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറുമാണ് കാട്ടൂര്‍ ഹരി കുമാര്‍. 2012ലാണ് ഹരി കുമാറും സംഘവും അയ്യപ്പ സന്നിധിയില്‍ ആദ്യമായി ഭക്തിഗാനസുധ സമര്‍പ്പിക്കുന്നത്. നാരങ്ങാനം മധുസൂദന്‍, ശശി കുമാര്‍ ചെറുകോല്‍, സതീഷ് കുന്നന്താനം, ജയന് നൂറനാട്, പ്രദീപ് തടിയൂര്‍, ഉല്ലാസ് കോട്ടയം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ശബരിമലയിലെ ചടങ്ങുകള്‍ (19.12.2022) ……… പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍ 3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം 3.05 ന്…
Read More