ശബരിമല: സന്നിധാനത്ത് കോവിഡ് ജാഗ്രത

  ശബരിമല സന്നിധാനത്ത് വിവിധ വകുപ്പുകളിലും ദേവസ്വം ജീവനക്കാര്‍ക്കിടയിലും കോവിഡ് ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ സന്നിധാനത്ത് ചേര്‍ന്ന ഉന്നതതല സമിതി യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം സന്നിധാനത്ത് നടത്തിയ കോവിഡ് രോഗ നിര്‍ണയ ക്യാമ്പില്‍ ജീവനക്കാരില്‍ ചിലര്‍ രോഗബാധിതരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം . പോസിറ്റീവായി കണ്ടെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ പൂര്‍ണമായും സന്നിധാനത്ത് നിന്നും നീക്കും. ഇതിനായി ആരോഗ്യ വകുപ്പില്‍ നിന്നും സമ്പര്‍ക്കപ്പട്ടിക വിവിധ വകുപ്പുകള്‍ക്ക് കൈമാറും. രോഗബാധിതനെ കണ്ടെത്തിയ വ്യാപാര സ്ഥാപനം അടപ്പിക്കുകയും ഇവിടെ ജോലി ചെയ്ത ഏഴ് ജീവനക്കാരെ സന്നിധാനത്ത് നിന്നും നീക്കുകയും ചെയ്തു. തുടര്‍ ദിവസങ്ങളിലും വ്യാപാര സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കും. ഇതോടൊപ്പം ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അതത് വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍മാരും ദേവസ്വം അധികൃതരും ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കും. എല്ലാ വിഭാഗം ജീവനക്കാരും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്…

Read More