ശബരിമല തീർത്ഥാടനം: വിപുലമായ സംവിധാനങ്ങൾ

   48 സർക്കാർ, സ്വകാര്യ ആശുപത്രികളെ എംപാനൽ ചെയ്തു ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് തീർത്ഥാടകർക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് ആക്ഷൻ പ്ലാൻ രൂപീകരിച്ചു. ശബരിമലയിൽ ഇത്തവണ കർശന കോവിഡ് മാർഗ നിർദേശങ്ങളോടെയാണ് തീർത്ഥാടനം. ലോകത്തിന്റെ പല ഭാഗങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും തീർത്ഥാടനങ്ങളോടനുബന്ധിച്ച് അതിതീവ്ര കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ശബരിമല തീർത്ഥാടനകാലം സുരക്ഷിതമായിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണം. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയത്. വിവിധ ജില്ലകളിൽ നിന്നും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ അവശ്യ ചികിത്സാ സേവനത്തിനായ് വിന്യസിച്ചു വരുന്നു. അസിസ്റ്റന്റ് സർജൻമാർക്ക് പുറമേ കാർഡിയോളജി, ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ് വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. ആരോഗ്യവകുപ്പിൽ നിന്ന് 1000ത്തോളം ജീവനക്കാരെ വിവിധ ഘട്ടങ്ങളിലായി ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിൽ മണ്ഡലകാലത്ത് നിയമിക്കും. ആരോഗ്യ വകുപ്പ്, ആരോഗ്യ…

Read More