തീര്‍ഥാടനത്തിന് മുന്‍പ് ശബരിമല റോഡുകള്‍ സഞ്ചാരയോഗ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

ശബരിമല തീര്‍ഥാടനത്തിന് മുന്‍പ് 19 റോഡുകളുടെയും അനുബന്ധ റോഡുകളുടേയും നവീകരണം പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കി മാറ്റുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. രണ്ട് ദിവസമായി ജില്ലയില്‍ നടത്തിയ ശബരിമല റോഡുകളുടെ സന്ദര്‍ശനത്തിനു ശേഷം കളക്‌ട്രേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് കാലത്തിന് ശേഷം ഇത്തവണ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍ ശബരിമലയുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നത്്. മുഖ്യമന്ത്രി ഇക്കാര്യം നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു.  കരാറുകാരും ഉദ്യോഗസ്ഥരും എംഎല്‍എമാരും ജനപ്രതിനിധികളും ജില്ലാകളക്ടറും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ജില്ലയ്ക്ക് ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചത്. സന്നിധാനത്ത് നടപ്പന്തലിന് സമീപമുള്ള പൊതുമരാമത്ത് കെട്ടിടത്തില്‍ ഡോര്‍മെറ്ററി സംവിധാനം ഏര്‍പ്പെടുത്തും. ഇവിടെ തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാവുന്നതാണ്.   റസ്റ്റ് ഹൗസുകളിലും തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ലഭ്യമാണ്. വകുപ്പുകളുടെ ഏകോപനത്തിനായി എല്ലാ നടപടികളും സ്വീകരിക്കും. എല്ലാ വകുപ്പുകളും…

Read More