ശബരിമല അപ്പം, അരവണ: വരവ് 27 കോടി കടന്നു ഈ മണ്ഡലകാലം അവസാനിക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കേ അപ്പം, അരവണ പ്രസാദങ്ങളില്‍ നിന്നായി 27 കോടിയിലധികം രൂപയുടെ വരുമാനമുണ്ടായതായി ശബരിമല ക്ഷേത്രം എക്സിക്യുട്ടിവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാരിയര്‍ അറിയിച്ചു. അപ്പം, അരവണ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്. അപ്പം പാക്കിങിന് ജീവനക്കാരുടെ ക്ഷാമമുണ്ടായിരുന്നെങ്കിലും കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി അത് പൂര്‍ണമായും പരിഹരിച്ചിട്ടുണ്ട്. മണ്ഡലകാലം അവസാനിക്കാറായതോടെ കൂടുതല്‍ അയ്യപ്പന്മാര് ദര്‍ശനത്തിനായി സന്നിധാനത്തെത്തുന്നുണ്ട്. പ്രതിദിന തീര്‍ഥാടകരുടെ എണ്ണത്തില്‍ ഇളവ് വരുത്തിയതിനാല്‍ വരും ദിവസങ്ങളില്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകും. അതുകൊണ്ടുതന്നെ അപ്പം, അരവണ വില്പന ഇനിയും കൂടുമെന്നാണ് കണക്കുകൂട്ടല്‍. നേരിട്ടുള്ള നെയ്യഭിഷേകം തുടങ്ങി ശബരിമലയില്‍ കഴിഞ്ഞ തീര്‍ത്ഥാടനകാലം മുതല്‍ നിര്‍ത്തിവച്ചിരുന്ന നേരിട്ടുള്ള നെയ്യഭിഷേകം പുനരാരംഭിച്ചു. ഗണപതിഹോമത്തിന് ശേഷമാണ് നെയ്യഭിഷേക ചടങ്ങ് സന്നിധാനത്ത് തുടങ്ങിയത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പടെ നിരവധി ഭക്തര്‍ നെയ്യഭിഷേക…
Read Moreടാഗ്: ശബരിമല : അപ്പം
ശബരിമല : അപ്പം, അരവണ വിതരണത്തിനായി പുതിയ രണ്ട് കൗണ്ടറുകള്‍ തുറന്നു
ശബരിമല തീര്‍ഥാടകര്‍ക്ക് അപ്പം, അരവണ പ്രസാദ വിതരണത്തിനായി സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് പുതിയതായി രണ്ട് കൗണ്ടറുകള്‍ കൂടി തുറന്നു. ഇതോടെ ആകെ കൗണ്ടറുകളുടെ എണ്ണം എട്ടായി. സന്നിധാനത്ത് നെയ്യ് അഭിഷേകത്തിനായി നല്‍കുന്നതിന് രണ്ട് കൗണ്ടറുകളാണുള്ളത്. നെയ്യ് സ്വീകരിക്കുന്നതിന്് ശ്രീകോവിലിന് പുറക് വശത്തും, വടക്ക് വശത്തും ഒരോ കൗണ്ടറാണ് ഉള്ളത്. മരാമത്ത് കോപ്ലക്സിന് താഴെയുള്ള ഒരു കൗണ്ടറില്‍നിന്ന് അഭിഷേകം ചെയ്ത നെയ്യ് തീര്‍ഥാടകര്‍ക്ക് ലഭിക്കും. തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്നതോടെ പ്രസാദ വിതരണത്തിന് കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുന്നത് പരിഗണിക്കുമെന്ന് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാര്യര്‍ പറഞ്ഞു.
Read More