konnivartha.com: തുലാമാസ പൂജയ്ക്കായി ക്ഷേത്രനട 16നു വൈകിട്ട് 5ന് തുറക്കും. അന്നു രാത്രി 10 വരെ തീർഥാടകർക്ക് ദർശനത്തിന് അവസരം ലഭിക്കും.17 മുതൽ 21 വരെയാണ് പൂജകൾ.21ന് രാത്രി 10ന് നട അടയ്ക്കും. പുതിയ മേൽശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് 17ന് രാവിലെ ഉഷഃപൂജയ്ക്കു ശേഷം സന്നിധാനത്തു നടക്കും.തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ, സ്പെഷൽ കമ്മിഷണറും ജില്ലാ ജഡ്ജിയുമായ ആർ.ജയകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്. ശബരിമല – മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിമാരുടെ നറുക്കെടുക്കുന്നതിന് ഇത്തവണ പന്തളം കൊട്ടാരത്തിൽ നിന്ന് ഋഷികേശ് വർമ്മയേയും വൈഷ്ണവിയേയും പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജ അംഗീകാരം നൽകുകയായിരുന്നു. 2011ലെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം റിട്ടയേർഡ് ജസ്റ്റിസ് K.T. തോമസിന്റെ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുപ്പിനായി അയക്കുന്നത്.…
Read More