ശക്തമായ മഴ പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

konnivartha.com: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. തിരുവല്ല കുറ്റപ്പുഴ വില്ലേജില്‍ 35-ാം നമ്പര്‍ അങ്കണവാടിയിലാണ് ക്യാമ്പ്. രണ്ട് കുടുംബങ്ങളിലായി മൂന്ന് പുരുഷന്‍മാരും ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ക്യാമ്പിലുണ്ട്

Read More

ശക്തമായ മഴ : പത്തനംതിട്ട ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനവും മണ്ണെടുപ്പും നിരോധിച്ചു

  konnivartha.com : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി ഓഗസ്റ്റ് അഞ്ചു മുതല്‍ എട്ടുവരെ തീയതികളില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടി മാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി.

Read More

ശക്തമായ മഴ: പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

  അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനു ജില്ല സജ്ജം: മന്ത്രി വീണാ ജോര്‍ജ്   ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ അടിയന്തിര സാഹചര്യം നേരിടുന്നതിന് പത്തനംതിട്ട ജില്ല സജ്ജമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മഴക്കെടുതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.   ആവശ്യം വന്നാല്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുന്നതിന് ജില്ലയില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. റവന്യു വകുപ്പിനാണ് ദുരിതാശ്വാസ ക്യാമ്പുകളുടെ ചുമതല നല്‍കിയിരിക്കുന്നത്. താലൂക്ക്തലത്തിലുള്ള ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഏകോപനചുമതല ഓരോ ഡെപ്യുട്ടി കളക്ടര്‍മാര്‍ക്ക് നല്‍കി. നിലവില്‍ ജില്ലയില്‍ 18 ക്യാമ്പുകളിലായി 310 പേരാണുള്ളത്. ആവശ്യം വന്നാല്‍ തുറക്കുന്നതിന് 484 ക്യാമ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം വന്നാല്‍ ഉപയോഗിക്കുന്നതിനായി ആശുപത്രികളില്‍ അധികമായി കിടത്തി ചികിത്സാ സൗകര്യം ഒരുക്കും. വില്ലേജ് ഓഫീസര്‍മാര്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഓരോ ക്യാമ്പിലും…

Read More