നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക ശുദ്ധീകരണ പ്രവര്‍ത്തനം വിലയിരുത്താന്‍ ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആര്.എസ് റസിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി. സ്ഥലം മാറിപ്പോയവരേയും മരണപ്പെട്ടവരെയും വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത് കുറ്റമറ്റ രീതിയിലുള്ള പട്ടിക നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. 1950ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 17, 18 പ്രകാരം രാജ്യത്ത് ഒന്നിലധികം നിയമസഭാ മണ്ഡലങ്ങളിലോ ഒരു നിയമസഭാ മണ്ഡലത്തില്‍ ഒന്നിലധികം തവണയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പാടില്ല. ഒരു സ്ഥലത്ത് വോട്ടുള്ള കാര്യം ബോധപൂര്‍വം മറച്ച് മറ്റൊരു സ്ഥലത്ത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് 1950ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 31 പ്രകാരം ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഒന്നിലധികം ഇലക്ഷന് തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുള്ളവര്‍ ഇ.ആര്.ഒമാരെയോ ബി.എല്‍.ഒമാരെയോ തിരികെ ഏല്‍പ്പിക്കണം.…
Read More