കോന്നി വാര്‍ത്ത :റോഡ് നിർമ്മാണം വേഗത്തിലാക്കാൻ പൈപ്പ് സ്ഥാപിക്കലും, വൈദ്യുത കേബിൾ സ്ഥാപിക്കലും ഈ മാസം തന്നെ പൂർത്തിയാക്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ശബരിമല പദ്ധതിയിലുൾപ്പെടുത്തി 6 കോടി രൂപ മുടക്കി ബി.എം.ആൻറ് ബി.സി നിലവാരത്തിൽ റോഡ് നിർമ്മിക്കുന്നതാണ് പദ്ധതി. നിർമ്മാണത്തിന് ടെൻഡർ നല്‍കിയെങ്കിലും ശബരിമല ബേസ് ക്യാമ്പായ നിലയ്ക്കലിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പൈപ്പ് റോഡിൽ കൂടി സ്ഥാപിക്കേണ്ടതിനാലും, വൈദ്യുത കേബിൾ സ്ഥാപിക്കേണ്ടതിനാലും അവയുടെ നിർമ്മാണം പൂർത്തിയാക്കിയ ശേഷം റോഡ് നിർമ്മാണം നടത്താം എന്ന് പൊതുമരാമത്ത് വകുപ്പ് തീരുമാനിയ്ക്കുകയായിരുന്നു. പൈപ്പ് സ്ഥാപിക്കുന്നതിനു കാലതാമസം വന്ന സാഹചര്യത്തിലാണ് എം.എൽ.എ ബന്ധപ്പെട്ട വകുപ്പുകളുടെ അവലോകനം നടത്തിയത്. റോഡിൽ പൈപ്പ് സ്ഥാപിക്കൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ജോലിയ്ക്ക് വേഗതയില്ല എന്ന ആക്ഷേപം ഉയർന്നിരുന്നു. കൂടുതൽ ജീവനക്കാരെ ഉപയോഗിച്ചും, മെഷീനുകൾ ഉപയോഗിച്ചും പൈപ്പ് സ്ഥാപിക്കൽ…
Read More