വേവ്സ് :ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടിയ്ക്ക് മുംബൈയില്‍ ഇന്ന് തുടക്കം

  konnivartha.com: മാധ്യമ &വിനോദ മേഖല ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുപ്രധാന പരിപാടിയായ വേവ്സ് ( ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി 2025) ഇന്ന് ആരംഭിക്കും മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ ആരംഭിക്കുന്ന നാല് ദിവസത്തെ ഗംഭീര പരിപാടി രാജ്യത്തിന്റെ മാധ്യമ, വിനോദ വ്യവസായത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആഗോള ശക്തികേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ ശബ്ദം എല്ലായിടത്തും ഉറക്കെക്കേൾപ്പിക്കുന്നതിനാണ് വേവ്സ് ഉച്ചകോടി ഉദ്ദേശിക്കുന്നത്. പ്രാരംഭ പരിപാടി മുതൽ, വേവ്സ്, ഇന്ത്യയുടെ ഊർജ്ജസ്വലമായ സർഗാത്മക വ്യവസായത്തെയും ആഗോള മാധ്യമ &വിനോദ ഭൂമികയിലെ അതിന്റെ അപാരമായ സാധ്യതകളെയും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയായി വർത്തിക്കും. ഇതിനുപുറമെ വേവ്സ്, ഇന്ത്യയും ആഗോള പങ്കാളികളും തമ്മിലുള്ള വിജ്ഞാന കൈമാറ്റം, സംഭാഷണം, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കും. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഈ മുൻനിര സംരംഭം ആഗോള ഐക്യത്തിനായുള്ള…

Read More