വേവ്സ് ബസാർ 9 ഭാഷകളിലായി 15 പ്രോജക്ടുകൾ പ്രദർശിപ്പിക്കുന്ന പ്രഥമ ‘ടോപ്പ് സെലക്ട്സ്’ ലൈനപ്പ് അനാച്ഛാദനം ചെയ്തു

  രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള പ്രതിഭകൾ തയ്യാറാക്കുന്ന ആകർഷകമായ ഉള്ളടക്കങ്ങളും , സമ്പന്നമായ സാംസ്കാരിക പൈതൃകവും കൊണ്ട് ആഗോള മാധ്യമ &വിനോദ മേഖലയിൽ ഇന്ത്യ ഒരു നിർണായക സ്ഥാനം വഹിക്കുന്നു . 2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ നടക്കുന്ന ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി (WAVES) മാധ്യമ, വിനോദ മേഖലയിലെ ഒരു നാഴികക്കല്ലായി മാറാൻ സജ്ജമാകുന്നു. ഉള്ളടക്ക സൃഷ്ടി, നിക്ഷേപം എന്നിവയ്ക്കുള്ള ആഗോള ലക്ഷ്യകേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനും ‘ക്രിയേറ്റ് ഇൻ ഇന്ത്യ’ അവസരങ്ങൾ പ്രയോജനപ്പെടുത്താനും ആഗോള അംഗീകാരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾക്കും ഉച്ചകോടി പ്രോത്സാഹനം നൽകും.   മാധ്യമ, വിനോദ വ്യവസായത്തിനായുള്ള പ്രമുഖ ആഗോള വിപണിയായ വേവ്സ് ബസാർ സമ്പർക്കം, സഹകരണം, വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ചലനാത്മക പ്ലാറ്റ്‌ഫോമാണ്. ചലച്ചിത്ര നിർമ്മാതാക്കൾക്കും വ്യവസായ പ്രൊഫഷണലുകൾക്കും വാങ്ങുന്നവരുമായും വിൽപ്പനക്കാരുമായും ബന്ധം…

Read More