വേവ്സ് 2025 – ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചിലെ “തീം മ്യൂസിക് മത്സര” വിഭാഗത്തിലെ വിജയികളെ പ്രഖ്യാപിച്ചു ഇന്ത്യൻ സംഗീത വ്യവസായവുമായി സഹകരിച്ച്, കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് വേവ്സ് – ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് പരമ്പരയിലെ 32 മത്സരങ്ങളിൽ ഒന്നായ തീം മ്യൂസിക് മത്സര വിഭാഗത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പ്രഥമ ലോക ദൃശ്യ വിനോദ ഉച്ചകോടി (WAVES 2025), 2025 മെയ് 01 മുതൽ 04 വരെ മുംബൈയിൽ നടക്കും. ഇന്ത്യയുടെ വൈവിധ്യമാർന്ന സംഗീത പ്രതിഭകളെ ഉയർത്തിക്കാട്ടുന്നതിനായി രൂപകൽപ്പന ചെയ്ത മത്സരത്തിൽ രാജ്യത്തുടനീളമുള്ള നൂറുകണക്കിന് എൻട്രികൾ ലഭിച്ചു. സൃഷ്ടികളുടെ മൗലികത, സംഗീതാത്മകത, വേവ്സ് പ്രമേയവുമായുള്ള പൊരുത്തപ്പെടുത്തൽ എന്നിവയുടെ കർശനമായ വിലയിരുത്തലിനുശേഷം ജൂറി, ആറ് വിജയികളെ തിരഞ്ഞെടുത്തു. ജൂറിയിൽ ഇന്ത്യൻ സംഗീത വ്യവസായത്തിൽ നിന്നുള്ള പ്രശസ്തർ ഉൾപ്പെടുന്നു: സോമേഷ് കുമാർ മാത്തൂർ –…
Read More