വേറിട്ട അനുഭവമായി ഭാഷാ ബോധന പ്രദര്‍ശനം  കളക്ടറേറ്റില്‍ ആരംഭിച്ചു

KONNIVARTHA.COM : ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകേന്ദ്രവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി കളക്ടറേറ്റില്‍ സംഘടിപ്പിച്ചിട്ടുള്ള മലയാളഭാഷാ  ബോധന പ്രദര്‍ശന പരിപാടി വേറിട്ട അനുഭവമായി.  കളക്ട്രേറ്റിലെ ലാന്‍ഡ് ആന്‍ഡ് റവന്യൂ വിഭാഗം ജൂനിയര്‍ സൂപ്രണ്ടായ ജി. രാജി തന്റെ സ്വന്തം കൈപ്പടയില്‍ എഴുതി തയാറാക്കിയ കുറിപ്പുകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരള രൂപീകരണമായി ബന്ധപ്പെട്ട പൊതുവിവരങ്ങള്‍, കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പതിനാല് ജില്ലയെയും  സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍,    കുഞ്ഞുണ്ണിമാഷിന്റെയും  സിപ്പി പള്ളിപ്പുറത്തിന്റെയും ബാലകവിതശകലങ്ങള്‍, അക്ഷരമാലയും ഇതു സംബന്ധിച്ച ചെറു ചരിത്രവും, കേരളത്തിലെ പ്രധാന രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരുടെ വിവരങ്ങള്‍, ഓഫീസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചട്ടങ്ങളിലെയും നിയമങ്ങളിലെയും ഇംഗ്ലീഷ് പദങ്ങളുടെ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയ ഇരുന്നൂറ്റിയമ്പതോളം വാക്കുകള്‍, മലയാള പദങ്ങളുടെ ശരിയായ പ്രയോഗം തുടങ്ങി കാണാനും അറിയുവാനും കൗതുകം ഉണര്‍ത്തുന്ന കാര്യങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിരന്തരം…

Read More