വേദനകളെ പുഞ്ചിരിയോടെ നേരിടുന്ന പ്രിയപ്പെട്ടവൾ

  konnivartha.com : വിവാഹ വാർഷിക ദിനത്തിൽ ഭാര്യ വീണ വിജയന് ആശംസയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ‘ഇന്ന് വിവാഹ വാർഷികം. നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന,ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ എന്നാണ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്. ഭാര്യ വീണയ്ക്ക് ഒപ്പമുള്ള ചിത്രത്തോടൊപ്പമാണ് കുറിപ്പ് പങ്കുവെച്ചത്. 2020 ജൂൺ 15 നാണ് മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും വിവാഹിതരായത്. കൊവിഡ് പ്രൊട്ടോക്കോൾ നിലനിൽക്കെ 50 പേരിൽ താഴെ മാത്രം പങ്കെടുത്ത ചടങ്ങ് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽ വച്ചാണ് നടന്നത്.

Read More