കല്ലേലി കാവില്‍ മല ദേവ പ്രീതിയ്ക്ക് വേണ്ടി ആഴി പൂജയോട് കൂടി കാവൂട്ടി

കുംഭപ്പാട്ടില്‍ സംപ്രീതനായി കല്ലേലി അപ്പൂപ്പന്‍ : ഭാരതകളിയുടെ കാല്‍ച്ചുവടില്‍ മല ദേവ പ്രീതിയ്ക്ക് വേണ്ടി ആഴി പൂജയോട് കൂടി കാവൂട്ടി കോന്നി ( പത്തനംതിട്ട ): ആദി ദ്രാവിഡ നാഗ ഗോത്ര ഇതിഹാസ വൃത്തങ്ങളായ കുംഭപാട്ടും , ഭാരതകളിയുടെ 1001 കാല്‍കളിയുടെ കാപ്പൊലിയ്ക്കും ദ്രുത താളം കൊട്ടി കേറി .രാത്രിയാമങ്ങളില്‍ പ്രകൃതിക്ക് നല്‍കേണ്ട എല്ലാ ഊട്ടുംപൂജയും അര്‍പ്പിച്ചു കൊണ്ട് പ്രകൃതി സംരക്ഷണത്തിന് വേണ്ടി കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആഴിപൂജയും കാവൂട്ടും നടന്നു . ശബരിമലയിൽ ഗുരുതി പൂജ കഴിഞ്ഞതിന് ശേഷമാണ് ഈ ചടങ്ങ് നടന്നു വരുന്നത്.നൂറ്റാണ്ടുകൾ പഴക്കമുള്ളതുംആദി ദ്രാവിഡ നാഗ ഗോത്ര ആചാരത്തിന്‍റെ ഭാഗമായാണ് ചടങ്ങുകള്‍ നടന്നത് .ഭാരതാംബയുടെ വിരിമാറില്‍ രൂപം കൊണ്ട കലാരൂപം ഭാരതകളി ,ദ്രാവിഡ കലയായ കുംഭ പാട്ട് എന്നിവയുടെ താളം മുറുകിയ മൂവന്തിയ്ക്ക് കാവിലെ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു…

Read More