നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ടിന്റെ ഭാഗമായി ഭൂജല വകുപ്പ് കുടുംബശ്രീയുമായി ചേര്‍ന്നു നടപ്പാക്കുന്ന വെല്‍ സെന്‍സസ് പദ്ധതിക്കു തുടക്കമായി. തദ്ദേശ സ്വയം ഭരണ പ്രദേശത്തെ ഭൂജല സ്രോതസുകളുടെ വിവരശേഖരണം നടപ്പാക്കുന്നതിനായി വെല്‍ സെന്‍സസ് പദ്ധതിക്കായി പൈലറ്റ് അടിസ്ഥാനത്തില്‍ ജില്ലയില്‍ കോയിപ്രം ബ്ലോക്കിനെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ് സര്‍വേ നടത്തുന്നത്തിന് ഉപയോഗിക്കുന്ന ടേപ്പ് എന്യുമറേറ്റര്‍മാര്‍ക്ക് നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. വെല്‍ സെന്‍സസിലൂടെ തദ്ദേശസ്വയം ഭരണ പ്രദേശത്തെ ഭൂജലത്തിന്റെ അളവ് ഒരു ഡേറ്റ രൂപത്തില്‍ ലഭ്യമാകും. ജല ലഭ്യതയ്ക്ക് ആവശ്യമായ പദ്ധതി രൂപീകരണം നടത്തുന്ന സമയത്ത് ഇത് പ്രയോജനപ്രദമാകുകയും ചെയ്യും. സര്‍വേ നടപ്പാക്കുന്നതിനായി ബ്ലോക്കിലെ ആറു പഞ്ചായത്തുകളില്‍ നിന്നും നാലു വീതം എന്യുമറേറ്റര്മാരെയും സര്‍വേയുടെ മേല്‍നോട്ടം വഹിക്കുന്നതിനായി മൂന്നു പഞ്ചായത്തുകള്‍ക്ക് ഒരു സൂപ്പര്‍വൈസര്‍ എന്ന കണക്കില്‍ രണ്ടു സൂപ്പര്‍വൈസര്‍മാരെയും തെരഞ്ഞെടുത്ത് ഭൂജല വകുപ്പിന്റെ സഹായത്തോടെ പരിശീലനം…
Read More