പത്തനംതിട്ട :വസ്തുവിലെ മണ്ണ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന്, വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അടൂർ ഏനാദിമംഗലം ചാങ്കൂർ ഒഴുകുപാറ വടക്കേചരുവിൽ സുജാത കൊല്ലപ്പെട്ട കേസിൽ, കുറുമ്പകര ശ്യാം രാജഭവനിൽ രാജൻ മകൻ ശ്യാംരാജ് (35 ) ആണ് അടൂർ പോലീസിന്റെ പിടിയിലായത്. പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്തത്. കൂടുതൽ പ്രതികൾക്കായും, പ്രതികളെ ഒളിപ്പിച്ചവർക്കായും അന്വേഷണം പോലീസ് തുടരുകയാണ്. നേരത്തെ അറസ്റ്റിലായ 11 പേരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിനെ തുടർന്നാണ് ശ്യാംരാജിന്റെ അറസ്റ്റ്. ഏനാദിമംഗലം കുറുമ്പകര എൽസി ഭവനിൽ ആനന്ദന്റെ മകൻ അനീഷ്, കുറുമ്പകര മുകളുവിള പടിഞ്ഞാറ്റേതിൽ ഷാജിയുടെ മകൻ ജിതിൻ, മാരൂർ കാട്ടുകാലയിൽ പൊടിയന്റെ മകൻ സുരേന്ദ്രൻ, മാരൂർ കാട്ടുകാലയിൽ സുധാ ഭവനം വീട്ടിൽ ജയചന്ദ്രന്റെ മകൻ…
Read More