വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു

    konnivartha.com/വിർജീനിയ: നോർത്തേൺ വിർജീനിയയിലെ സെയിന്റ് ജൂഡ് പള്ളിയിൽ ആഗസ്റ്റ് 13 -ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. ഇടവകയിലെ വിശുദ്ധ അൽഫോൻസ്സായുടെ നാമഥേയത്തിലുള്ള കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ അരങ്ങേറിയത് . ബഹുമാനപ്പെട്ട ഫാദർ നിക്കോളാസ് തലക്കോട്ടൂർ അർപ്പിച്ച ആഘോഷ പൂർവമായ പാട്ടു കുർബാനയോട് കൂടിയാണ് തിരുന്നാൾ കർമങ്ങൾ ആരംഭിച്ചത്. വിശുദ്ധ അൽഫോൻസാമ്മയുടെ പ്രാർത്ഥന ജീവിതം നമ്മുക്ക് മാതൃക ആയിരിക്കട്ടെയെന്നും, ഈ വിശുദ്ധയുടെ അനുഗ്രഹം ഇടവകയിലെ എല്ലാ കുടംബങ്ങളും ഉണ്ടായിരിക്കട്ടെ എന്ന് അദ്ദേഹം പ്രസംഗമദ്ധ്യേ ആശംശിച്ചു. ഭരണങ്ങാനം സ്കൂളിൽ പഠിച്ചിരുന്ന കാലത്തു പലതവണ അൽഫോൻസാമ്മയെ നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ച ശ്രീ. അച്ചാമ്മ അഗസ്റ്റിന്റെ സാന്നിധ്യം ആഘോഷങ്ങൾക്ക് മികവേകി. ഇടവകങ്ങളായ ടോണിയുടെയും സുമിയുടെയും അമ്മച്ചിയാണ് 90 വയസ്സ് പൂർത്തിയാക്കിയ ശ്രീ. അച്ചാമ്മ അഗസ്റ്റിൻ . അച്ചാമ്മ ആന്റിയുടെ സഹോദരി സിസ്റ്റർ മേരി മേഴ്‌സി…

Read More