വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാഷ്ട്രത്തിനു സമർപ്പിച്ചു

  konnivartha.com: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 8800 കോടി രൂപയുടെ വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ വിവിധോദ്ദേശ്യ തുറമുഖം തിരുവനന്തപുരത്ത് രാഷ്ട്രത്തിനു സമർപ്പിച്ചു. ഭഗവാൻ ആദി ശങ്കരാചാര്യരുടെ ജന്മവാർഷികമായ ഇന്ന് സദസ്സിനെ അഭിസംബോധന ചെയ്യവെ, മൂന്നുവർഷംമുമ്പ്, സെപ്റ്റംബറിൽ, ആദി ശങ്കരാചാര്യരുടെ പവിത്രമായ ജന്മസ്ഥലം സന്ദർശിക്കാൻ തനിക്കു ഭാഗ്യം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. തന്റെ പാർലമെന്റ് മണ്ഡലമായ കാശിയിലെ വിശ്വനാഥ് ധാം സമുച്ചയത്തിൽ ആദി ശങ്കരാചാര്യരുടെ വലിയ പ്രതിമ സ്ഥാപിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ആദി ശങ്കരാചാര്യരുടെ അപാരമായ ആത്മീയ ജ്ഞാനത്തിനും ഉപദേശങ്ങൾക്കും ശ്രദ്ധാഞ്ജലിയായി ഈ പ്രതിമ നിലകൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ പവിത്രമായ കേദാർനാഥ് ധാമിൽ ആദിശങ്കരാചാര്യരുടെ ദിവ്യപ്രതിമ അനാച്ഛാദനം ചെയ്യാനുള്ള ഭാഗ്യവും തനിക്കു ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേദാർനാഥ് ക്ഷേത്രത്തിന്റെ വാതിലുകൾ ഭക്തർക്കായി തുറന്നുകൊടുത്തതിനാൽ ഇന്നു മറ്റൊരു സവിശേഷ വേളകൂടിയാണ് എന്നു പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ…

Read More