വാഴക്കുല വിപണിയില്‍ വില കുറഞ്ഞു

ഓണം കഴിഞ്ഞ് ക്രിസ്തുമസ് എത്തിയപ്പോള്‍ വാഴക്കുല വിലയും കുത്തനെ ഇടിഞ്ഞു. ഒറ്റദിവസം കൊണ്ട് കിലോക്ക് അഞ്ച് രൂപയാണ് കുറഞ്ഞത്.കിലോ 65-70 വിലയ്ക്ക് ഓണം വിപണി കത്തിക്കയറിയപ്പോള്‍ ക്രിസ്തുമസ് എത്തിയപ്പോള്‍ വില 25 എത്തി .കഴിഞ്ഞ ആഴ്ചകളില്‍ 30 രൂപയുണ്ടായിരുന്നു .ഇന്നലെ ഒറ്റയടിക്ക് 5 രൂപാ കുറഞ്ഞു . വാഴക്കുല വിപണിയില്‍, കോന്നി ,റാന്നി അടൂര്‍, പറക്കോട്, കലഞ്ഞൂര്‍ വിപണികളില്‍ നാടനും വയനാടനും വില കുറഞ്ഞു . ഏത്തക്കായ നാടന് 26 രൂപയും വയനാടന് 24 രൂപയും എത്തി .കാര്‍ഷിക മേഖലയില്‍ മലയോരത്ത് വാഴക്കുലകള്‍ കൂട്ടമായി വിളവ്‌ എത്തി .തമിഴ്‌നാട്‌ കുലകളും കൂടി എത്തിയതോടെ വിപണിയില്‍ കുലകള്‍ കുന്നു കൂടി .പാട്ട കൃഷിയില്‍ വിളവ്‌ ഇറക്കിയവര്‍ കൂടിയ വില മുന്നില്‍ കണ്ടിരുന്നു .മലയോരത്ത് റബര്‍ മുറിക്കുമ്പോള്‍ അത്തരം കാലാകളില്‍ വാഴ നടുന്നത് പതിവാണ് .പുതിയ റബര്‍ തൈക്കള്‍ക്ക് പരിചരണം…

Read More